എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 21, 2011

അ= അല്ലാഹ്, സ =സ്ത്രീ

'ഇരുചിറകുകളൊരുമയിലിങ്ങനെ...' എന്ന യൂണിറ്റിനൊരനുബന്ധം




ഇന്നലേയും അവളെക്കാണുവാന്‍ ചെറുക്കന്റെ ബാപ്പയും മാമയും വന്നിരുന്നു.
പെണ്ണിന്‍റെ ബാപ്പ പതിവുപോലെ ആദരപൂര്‍വ്വം അവരെ സ്വീകരിച്ചു.
സല്‍ക്കാരം കഴിഞ്ഞപ്പോള്‍ ചെറുക്കന്റെ ബാപ്പ‌കാര്യത്തിലേക്കു കടന്നു.
"അപ്പോള്‍ എന്താ തീരുമാനം?”
"എന്‍റെ പരമാവധിയാണ് ഞാന്‍ പറഞ്ഞത്? എന്നെക്കൊണ്ട് വേറെ വഴിയില്ല. താഴെയും കുട്ടികളുണ്ട്.”
"നാട്ടുനടപ്പില്ലാത്ത കാര്യമൊന്നുമല്ലല്ലോ ഞാന്‍ പറഞ്ഞത്. എന്റെ മകള്‍ക്ക് കൊടുത്തതാണ് ഞാന്‍ പറഞ്ഞത്. ഞങ്ങള്‍ സ്ത്രീധനത്തിനെതിരാണ്. സ്വര്‍ണ്ണം അവള്‍ക്ക് എന്താണുള്ളതെന്നുവച്ചാല്‍ അത് കൊടുത്താല്‍ മതി.”മാമയുടെ നേര്‍ക്ക് തിരിഞ്ഞ്, "ആ ഇബ്രാന്‍റെ മോള്‍ക്ക് അയാള് 200 പവനാണ് കൊടുത്തത് ചെറുക്കന് എന്തുണ്ടായിട്ടാ."
മാമ തലയാട്ടി.
"എന്റെ മകന്‍ ഡിഗ്രി കഴിഞ്ഞ്, കമ്പൂട്ടറും കഴിഞ്ഞ ചെറുക്കനാണ്.“
"എന്‍റെ മകളും അതില്‍ കൂടുതല്‍ പഠിച്ചതാണ്.എമ്മെസ്സി അപ്ലയ്ഡ് കെമിസ്ടിയില്‍ അവള്‍ക്കാണ് ഫസ്റ്റ് റാങ്ക്. പിഎസ്സി ടെസ്റ്റുകളെഴുതിയിട്ടുണ്ട്. ഏതെങ്കിലും കിട്ടും.”
"അതു പറഞ്ഞിട്ടെന്താ കാര്യം? ഇപ്പോള്‍ തന്നെ പെണ്ണിന് പ്രായം കൂടിനില്‍ക്കുകയാണ്.”
"പഠിച്ച പെണ്ണു വേണം, ജോലിയില്ലെങ്കിലും ജോലികിട്ടുവാന്‍ സാദ്ധ്യതയുണ്ടാവണം, പക്ഷേ പ്രായം ഇരുപത് കവിയുകയുമരുത്.”
അടുക്കളയില്‍ ഒരു തേങ്ങല്‍.ഗ്ലാസ് താഴെ വീണുടഞ്ഞു.
ഉമ്മ മകളെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നു.
'ഇറങ്ങിപ്പോടാ പട്ടീ' എന്നു പറയുവാന്‍ ത്രാണിയില്ലാത്ത ബാപ്പ കെഞ്ചുന്ന മുഖവുമായി അയാളുടെ മുമ്പില്‍.
കാര്‍ സ്റ്റാര്‍ടാവുന്ന ശബ്ദം.
പെണ്‍കുട്ടി ആകാശത്തിലേക്കു നോക്കി പ്രാര്‍ത്ഥിക്കുന്നു:
"
അല്ലാഹുവേ ഇനി അടുത്ത ഒരു ജന്മമുണ്ടെങ്കില്‍ പട്ടിയായി ജനിച്ചാലും ഒരു പെണ്ണായി ജനിപ്പിക്കരുതേ.”ദൈവം പ്രാര്‍ത്ഥന കേട്ടുവോ!

'ഇസ്ലാം മാനവ വിമോചനത്തിന്‍റെ തത്വശാസ്ത്രം' എന്ന കാസറ്റ് അടുത്ത വീട്ടില്‍ നിന്നും യുവാവ് ഉറക്കെ കേള്‍പ്പിക്കുന്നു.
ഹിന്ദുമതത്തില്‍ നിന്നും മതം മാറി ഇസ്ലാമിലേക്കു വന്ന പെണ്‍കുട്ടിയെ പര്‍ദ്ദധാരിണികള്‍ അ= അല്ലാഹ്, =സ്ത്രീ പഠിപ്പിക്കുന്നു . "സ്തീക്ക് സ്വത്തിന്‍റെ പാതി നീക്കിവച്ചതിലൂടെ സ്ത്രീയെ അല്ലാഹു ആദരിച്ചിരിക്കുന്നു."
 







Abdul Azeez
NE Calgary,
Alberta Canada
 

20 comments:

സാബിദ മുഹമ്മദ്‌ റാഫി said...

അവസരോചിതമായ രചന .
രൂപേഷുവും ശയനേഷുവും അനുയോജ്യ്‌ യായവളെ സമ്പത്ത് നോക്കി അന്വേഷിച്ചു നടക്കുന്ന
ഇക്കാലത്ത് അത്തരക്കാരെ നേരിടാനുള്ള കാര്യവിചാരം പെണ്‍കുട്ടികള്‍ക്കില്ലെങ്കില്‍ ശാസ്ത്രം പഠിച്ചത് കൊണ്ടോ ഫസ്റ്റ് റാങ്ക് കിട്ടിയത് കൊണ്ടോ ഒരുകാര്യവും ഇല്ല മാഷേ ....
കാലം മാത്രമേ മാറിയിട്ടുള്ളൂ... സ്മൃതികളെല്ലാം ഇന്നും സ്ത്രീയെ ഉപഭോഗ വസ്തു മാത്രമായിട്ടേ കാണുന്നുള്ളൂ...
സാന്ദര്‍ഭികമായി കൂട്ടിച്ചേര്‍ക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു കഥയുണ്ട് . സാറ ജോസഫിന്റെ " ജോര്‍ജുകുട്ടിയും ചില സ്ത്രീകളും "

anjali budhanoor said...

nannayirikkunnu

റഫീക്ക് പൊന്നാനി said...

പോര !

Azeez . said...

പെണ്മക്കളുടെ ബാപ്പയായ ഒരു സഹോദരന്‍ കുടിച്ച കണ്ണുനീരിന്‍റെ ഒരു തുള്ളി മാത്രമേ ഞാന്‍ പകര്‍ന്നിട്ടുള്ളൂ.ഒരു എഞ്ചിനിയറായ അദ്ദേഹം അഞ്ചുനേരം നമസ്കരിക്കുന്ന,ഒരു നല്ല ദൈവവിശ്വാസിയാണ്.കഴിഞ്ഞാഴ്ച ഫോണിലൂടെ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഓര്‍ത്ത് ഞാന്‍ പൊട്ടിക്കരഞ്ഞുപോയി:"പ്രാര്‍ത്ഥന സ്വീകരിക്കുന്നവനെന്ന് വിശ്വസിക്കപ്പെടുന്ന അല്ലാഹുവിനെക്കുറിച്ചുള്ള എന്‍റെ വിശ്വാസം ഓരോ ദിവസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ദൈവവിശ്വാസം നഷ്ടപ്പെടുന്നതിനുമുമ്പ് അല്ലാഹുവേ എന്‍റെ പ്രാണന്‍ എടുക്കണമേ എന്നാണ് അല്ലാഹുവിനോടുള്ള എന്‍റെ ഇപ്പോഴത്തെ പ്രാര്ത്ഥന." ഇത് വ്യക്തിപരമായ , അയാളുടെ മാത്രമായ ഒരു ദു:ഖമായി കാണരുത്.സ്വത്തുകൊണ്ടും ആണ്മക്കളെക്കൊണ്ടും അല്ലാഹു പരീക്ഷിക്കുമെന്ന് ഖുര്‍ആനില്‍ ഒരിടത്ത് പറയുന്നുണ്ട്.ആണ്മക്കളെ വലിയ വിലക്ക് വില്‍ക്കാവുന്ന ഉരുക്കളായി കാണുന്ന ഒരു സമൂഹത്തിന്‍റെ ദു:ഖമാണ് ഞാന്‍ എഴുതുവാന്‍ ശ്രമിച്ചത്.നമ്മുടെ മക്കളെങ്കിലും വ്യത്യസ്ഥമായി ചിന്തിക്കണമേ എന്ന പ്രാര്‍ത്ഥനയേയുള്ളൂ.

Sreekumar Elanji said...

അസീസിക്കാ.. കാത്തിരിക്കുകയായിരുന്നു. മനസ്സില്‍ തട്ടിയ മറ്റൊരു രചന.അവരുടെ സങ്കടം ആരറിയാന്‍..

ദേവി said...

എന്തിനായിരുന്നു ഈ മാസത്തെ അധ്യാപക ശാക്തീകരണം എന്നറിവുള്ളവര്‍ ഒന്ന് പറഞ്ഞു തരണം. വെറുതെ കുറെ ബ്ലോഗുകള്‍ ഹിറ്റ് കൂട്ടാന്‍ വേണ്ടി തയ്യാറാക്കിയ മോഡ്യൂളിന് അംഗീകാരം നല്‍കിയ SCERT - യെ സമ്മതിച്ചു കൊടുക്കണം. ഇനിയും ഇത്തരം ശാക്തീകരണം ഞങ്ങള്‍ക്ക് തരണേ.........

ദേവി said...

എന്തിനായിരുന്നു ഈ മാസത്തെ അധ്യാപക ശാക്തീകരണം എന്നറിവുള്ളവര്‍ ഒന്ന് പറഞ്ഞു തരണം. വെറുതെ കുറെ ബ്ലോഗുകള്‍ ഹിറ്റ് കൂട്ടാന്‍ വേണ്ടി തയ്യാറാക്കിയ മോഡ്യൂളിന് അംഗീകാരം നല്‍കിയ SCERT - യെ സമ്മതിച്ചു കൊടുക്കണം. ഇനിയും ഇത്തരം ശാക്തീകരണം ഞങ്ങള്‍ക്ക് തരണേ.........

JRV said...

പ്രിയ ദേവീ എന്തിനീ പരിഭവം. SRG MALAYALAM ബ്ലോഗിനുവേണ്ടിയല്ലേ നമ്മുടെ എല്ലാം ചോര നീരാക്കുന്നത്.

lissiammacm said...

ഇതു ഭാവനയോ ???????????????

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഥ നന്നായി.കാലഘട്ടത്തിനു യോജിച്ച പ്രമേയം.

shamla said...

സ്ത്രീക്ക് മഹര്‍ കൊടുത്തു വിവാഹം കഴിക്കേണ്ട മുസ്ലീങ്ങള്‍ തന്നെയാണ് ഏറ്റവുമധികം സ്ത്രീധനത്തിന് കണക്കു പറയുന്നതും . എല്ലാ വിഭാഗങ്ങളിലും സംഭവിക്കുന്നത്‌ ഇത് തന്നെയല്ലേ ? സ്വര്‍ണം, പണം, വസ്തുക്കള്‍ , വില കൂടിയ കാറുകള്‍ എന്നിങ്ങനെ രൂപം മാറുന്നുവെന്ന് മാത്രം.

Praseeda Rajan said...

ini adutha oru janmamundenkil pattiyayi janippichalum pennayi janippikkaruthe

paranhu paranhu said...

അല്ലയോ ദേവീ .......ഒരു നിമിഷം തിരിഞ്ഞു നോക്കൂ...കൂടെ ഉള്ളവരില്‍ എത്ര പേര്‍ക്ക് മിനിമം ഇമെയില്‍ ഉണ്ട്? അത്യാവശ്യം ഒന്ന് ബ്ലോഗ്‌ തുറക്കാന്‍ ആകും? ഒരു കമന്റ് എഴുതാന്‍ ആകും?.....നമ്മുടെ ടീച്ചര്‍മാര് ഒരു 50 ശതമാനം ഇതില്‍ പ്രാപ്തരാവട്ടെ...എന്നിട്ട് പറയൂ .. ഈ മോഡ്യൂള്‍ ഒന്ന് മാറ്റാന്‍ ....

വില്‍സണ്‍ ചേനപ്പാടി said...

ഇത്തരം സാമൂഹ്യാവസ്ഥ നിലനില്‍ക്കുമ്പോള്‍ നമ്മള്‍ സാക്ഷരരാണ്...പുരോഗമിച്ചവരാണ്
എന്നൊക്കെ പറയാന്‍ കഴിയില്ല.സാബിദ ടീച്ചര്‍
സൂചിപ്പിച്ചപോലെ ഇത്തരം വ്യവസ്ഥകള്‍ക്കെതിരെ
നിലകൊള്ളാന്‍ കഴിയുന്ന ഒരു പെണ്‍ തലമുറ ഇവിടെ വളര്‍ന്നു വരണം.
നമ്മുടെ പെണ്ണുങ്ങള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തൂക്കിയിടാനുള്ള മരക്കുറ്റികളാകാന്‍ ആഗ്രഹിക്കുന്നു.ഇരുപതു വയസാകുമ്പോഴേക്ക് ഒരു കല്യാണം കഴിക്കുന്നത് വലിയ കാര്യമായി ചിലര്‍ കരുതുന്നു.സ്വര്‍ണ്ണാഭരണങ്ങളോടുള്ള ഭ്രമം സ്ത്രീകള്‍ തന്നെ ഉപേക്ഷിക്കട്ടെ ...വങ്കന്‍്‍മാരായ കല്യാണവീരന്‍മാര്‍ കാലക്രമേണ അടങ്ങിക്കൊള്ളും

jollymash said...

'കണ്ണീരും കിനാവും--- " . വി .ടി യും അടുത്ത ജന്മത്തില്‍ ഈ ജന്മം വേണ്ടെന്നു പറയുന്നുണ്ട് .മണിയറയില്‍ പുതുപ്പെണ്ണ്...പുറത്തു, പുറം മാന്തിതരാന്‍ പഴയ പെണ്ണ് !(സിനിമ -പാഠം ഒന്ന് ഒരു വിലാപം )

മഴയോർമ്മകൾ said...

സ്ത്രീധനത്തെക്കുരിച്ച് എല്ലാവരും വാ തോരാതെ പറയും ....
പക്ഷേ കൊടുക്കുന്നവര് കൊടുത്തുകൊണ്ടെയിരിക്കും...
വാങ്ങുന്നവര് വാങ്ങികൊണ്ടെയിരിക്കും...
മാറേണ്ടത് ഒരു സമൂഹമാണ്... അത് മാറ്റേണ്ടത് സമുദായങ്ങളാണ്....
കഥയാണോ.... അല്ല ....ജീവിതം ......
ദുഷിച്ച പ്രവണതകള് മാറേണ്ടതുണ്ട് .... തുടച്ചു മറ്റെണ്ടാതുണ്ട്...
നല്ലൊരു തലമുറ വളര്ന്നു വരുമെന്ന് പ്രത്യാശിക്കാം .....

Azeez . said...

ഇത് വായിച്ച എല്ലാവ‍ര്‍ക്കും നന്ദി.ഒരു തിന്മ കണ്ടാല്‍ തടയുക, അല്ലെങ്കില്‍ പ്രതിഷേധിക്കുക അതിനും കഴിവില്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും അതിനെ വെറുക്കുക എന്ന ഒരു മഹത്വചനമുണ്ട്. ഈ സാമൂഹ്യശാപത്തിനെതിരെ മനസ്സുകൊണ്ട് വെറുക്കുവാനെങ്കിലും കഴിഞ്ഞാല്‍ ഈ എഴുത്ത് സഫലമായി. ഞാനും മക്കളുള്ളവനാണ്.സ്ത്രീധനം വാങ്ങാത്ത ഒരു ഹൂറി ഏഴാനാകാശത്തുനിന്നു വരുന്നതുവരെ ഞാനെന്‍റെ മോളെ കെട്ടിക്കില്ല എന്ന ഒരു ഡിക്ലറേഷന്‍ നടത്താന്‍ ഞാന്‍ ആരുമല്ല. കിടപ്പാടം വിറ്റിട്ടാണെങ്കിലും ഞാനത് ചെയ്യേണ്ടിവരും. അത് നമ്മുടെയൊക്കെ ഗതികേടാണ്.ഒരു അദ്ധ്യാപകനായിരുന്ന എന്‍റെ ഭാര്യയുടെ ബാപ്പ മക്കളോട് പറയാറുണ്ടായിരുന്നുവെന്ന് എന്‍റെ ഭാര്യ പറയാറുണ്ട്: മക്കളെ എനിക്കു നിങ്ങള്‍ക്ക് നല്‍കാന്‍ സ്വത്തും മുതലുമൊന്നുമില്ല. ഈ വിദ്യാഭ്യാസം മാത്രമേയുള്ളൂ. അതുകൊണ്ട് നിങ്ങള്‍ ഉല്‍സാഹിച്ച് രക്ഷപ്പെടണം. ഇപ്പോള്‍ അതും നടക്കാതായി. എന്‍റെ നാട്ടില്‍ ധാരാളം പഠിച്ച പെണ്‍കുട്ടികളുണ്ട്. എറണാകുളം, പാലാരിവട്ടം ഇടപ്പള്ളി, കൊച്ചി തുടങ്ങിയ പലസ്ഥലത്തും പത്താം ക്ലാസ്പോലും പാസാകാതെ ഓട്ടോറിക്ഷാ ഓടിക്കുന്ന പല മുസ്ലിം യുവാക്കളുടേയും ഭാര്യമാര്‍ ഗ്രാജ്വേറ്റുകളോ പോസ്റ്റ്ഗ്രാജ്വേറ്റുകളോ ആയിരിക്കും. അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ച ഒരു പുരുഷനെ സ്വപ്നം കാണുവാനുള്ള അവകാശം അവര്‍ക്കില്ലേ? ഇല്ലാതെ പോകുന്നത് കുറഞ്ഞ തുകക്ക് കിട്ടുന്നത് ശരാശരി വിദ്യാഭ്യാസം പോലുമില്ലാത്ത ഈ യുവാക്കളെയാണ് എന്നതുകൊണ്ടാണ്.നിങ്ങളൊക്കെ സര്‍ക്കാര്‍ ജോലിക്കാരാണ്. മാസം ഒരയ്യായിരം രൂപ മാറ്റിവച്ചാല്‍ പൊലും, പലിശവാങ്ങിയില്ലെങ്കില്‍ ,25 ഓ മുപ്പതോ കൊല്ലമെടുക്കും അതു 50 പവന്‍ സ്വര്‍ണ്ണത്തിന്‍റേയും കല്യാണത്തിന്‍റേയും തുകയാകുവാന്‍. ആര്‍ക്കു കഴിയും? താഴെ മക്കളുണ്ടായിപ്പോയാല്‍?
ഇത് ഞാനെഴുതുന്നത് എന്‍റെ പ്രിയപ്പെട്ട ഉമ്മക്കുള്ള സമര്‍പ്പണമായാണ്. ഒരു ഓട്ടുഗ്ലാസ് മാത്രമേ ഉമ്മക്കു സ്ത്രീധനമായി കൊണ്ടുവരുവാന്‍ കഴിഞ്ഞുള്ളു. അതിന്‍റെ ദുരിതങ്ങളൊക്കെ കൂട്ടുകുടുംബത്തില്‍ ഉമ്മ സഹിച്ചു. ഞാനതു കണ്ടും കേട്ടും വളര്‍ന്നു. നമ്മള്‍ ഒന്നും ഒളിച്ചുവയ്ക്കേണ്ടതില്ല. മുസ്ലിം സമുദായത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നു പറയുന്നതിനു കുറച്ചില്‍ തോന്നേണ്ട കാര്യമില്ല. അപ്പുറത്തുമുണ്ടാകാം. നമുക്കില്ലാതില്ലല്ലൊ. അവനു മന്തുള്ളതുകൊണ്ട് നമ്മുടെ മന്ത് മന്തല്ലാതാകുമോ? പ്രിയമുള്ള മക്കളേ, നിങ്ങള്‍ ഇതൊക്കെ വായിച്ചുവോ? നന്ദി.ഒരിക്കല്‍കൂടി.

einsteinvalath.blogspot.com said...

ഇത് ഒരു കഥയാണ്‌ , എങ്കില്‍ അങ്ങനെ.. കേവല പ്രതികരണമാണെങ്കില്‍ അങ്ങനെ. രണ്ടായാലും , ഓണപ്പാടത്ത് ഇളകുന്ന നെല്‍തലകള്‍ പോലെ യഥാര്‍ഥ ജീവിതം ഒളിമിന്നുന്ന, കരയുന്ന അക്ഷരങ്ങള്‍. ആയിരം ക്ലസ്റ്റര്‍ ശാക്തീകരണം കൊണ്ട് കുട്ടിയ്ക്ക് കിട്ടാത്തത് അസീസിന്റെ ഒരൊറ്റ രചന യിലുടെ സാധ്യമാകും. അസീസ്‌ നമ്മുടെ കുഞ്ഞുങ്ങളെ പാഠാവലി ഇല്ലാതെ ജീവിതം പഠിപ്പിക്കുന്നു.

anagha mariya said...

good story. good language skill. congrats

ലീമ വി. കെ. said...

നല്ല സ്ത്രീ ആരാണെന്ന് നമുക്ക് ക്ളാസ്സ് മുറികളില്‍ പഠിപ്പിക്കാം.
വില കൂടിയ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഒരു വിലയും
കല്പിക്കാതിരിക്കാം.